Play all audios:
മൂലമറ്റം:റിട്ട.അധ്യാപകൻ പാലത്തുംതലയ്ക്കൽ മത്തായി (99) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം മൂലമറ്റം സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഓളിപ്പറമ്പിൽ പരേതയായ റോസമ്മ
(റിട്ട.അധ്യാപിക). മക്കൾ: ബീന, ഡാന്റിസ്, സീന. മരുമക്കൾ: പീറ്റർ കെ.ജോസഫ് കളത്തിപ്പറമ്പിൽ, സോണിയ മാടശ്ശേരിൽ, ജോയി തെക്കേടത്ത്. നെറ്റിത്തൊഴു:പാലാക്കണ്ടം കല്ലാശ്ശാരിപ്പറമ്പിൽ ഏബ്രഹാം കുര്യൻ
(അവറാൻ കുട്ടി–87) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അണക്കര സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: അച്ചൻകാനം ചിറയിൽ ശോശാമ്മ ഏബ്രഹാം. മക്കൾ: കുഞ്ഞുമോൾ, സോമി,
ജോയിമോൻ. മരുമക്കൾ: കായംകുളം വെളിയിൽ രഞ്ജൻ, അണക്കര പള്ളിയടിമുറിയിൽ ജോളി, മയിലാടുംപാറ നെല്ലിക്കാക്കുഴിയിൽ പരേതനായ കുഞ്ഞുമോൻ. തൊടുപുഴ:കാഞ്ഞിരമറ്റം കൊച്ചുകളത്തിൽ അംബുജാക്ഷി ബ്രഹ്മരാജൻ (83)
അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് തൊടുപുഴ ശാന്തിതീരത്ത്. മൈലപ്ര ആലുനിൽക്കുന്നതിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബ്രഹ്മരാജൻ (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്). മക്കൾ: സുജാത, സുഷമ, സുനിത,
സുബിത, സുമേഷ് ബി. രാജൻ. മരുമക്കൾ: അനിൽ, പ്രസാദ്, സെൽവം, ദിലീപ്. മുതലക്കോടം:ആർപ്പാമറ്റം കുറുമ്പാലക്കാട്ട് മേരി (82) അന്തരിച്ചു. മൃതദേഹം ഇന്ന് 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3ന് മുതലക്കോടം
സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മുതലക്കോടം കല്ലോലിക്കൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ജോൺ കുര്യാക്കോസ്. മക്കൾ: റെജി, സജി, മാത്തപ്പൻ, ആനീസ് (യുഎസ്). മരുമക്കൾ: ബീന, മഞ്ജു, ലീന, ജേക്കബ്
(യുഎസ്). കുമ്മംകല്ല്:ഒറ്റിതോട്ടത്തിൽ സെയ്ദു മുഹമ്മദ് (75) അന്തരിച്ചു. കബറടക്കം ഇന്ന് 12ന് കാരിക്കോട് നൈനാര് ജുമാ മസ്ജിദിൽ. ഭാര്യ: അയിഷ. മക്കൾ: ഉബൈസ്, സൗജത്. മരുമക്കൾ: ഹനീഫ, സീനത്ത്.