Play all audios:
ബെംഗളൂരു∙ ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരമായി പൂർത്തിയായി. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ച് വീണ്ടും വേർപ്പെടുത്തുന്ന
സാങ്കേതിക വിദ്യയാണ് ഡി ഡോക്കിങ്. ഇന്നു രാവിലെ 9 മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ് പൂർത്തിയായത്. > Spadex Undocking Successful! 🚀 > > Key sequence of events: > > ✅
SDX-2 extension successful > ✅ Capture Lever 3 released as planned > ✅ Capture Lever in SDX-2 disengaged > ✅ Decapture command issued in SDX-1 & SDX-2 > > 🎉 FINALLY,
SUCCESSFUL UNDOCKING! > > Congratulations, Team ISRO! 🇮🇳… > — ISRO (@isro) March 13, 2025 സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഏറെ നിർണായകമാണ് ഡി
ഡോക്കിങ് വിജയം. ഇതോടെ ഡി ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ. ഡി ഡോക്കിങ്
വിജയത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ഐഎസ്ആർഒയെ അഭിനന്ദിച്ചു. ബഹിരാകാശ നിലയം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ഭാവി പദ്ധതികൾക്ക് ഇതു കരുത്തേകുമെന്നും മന്ത്രി പറഞ്ഞു. English Summary:
ISRO'S SPADEX SATELLITES ACCOMPLISH DE-DOCKING