Play all audios:
ദൈവം അസാധാരണ സംഭവങ്ങളിലല്ല, ദൈനദിന ജീവിതത്തിലെ സാധാരണ കാര്യങ്ങളിലാണ് പ്രത്യക്ഷനാകുന്നതെന്ന് മാർപ്പാപ്പാ.
ചൊവ്വാഴ്ച (29/11/22) “ആഗമനകാലം” (#Advent) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.
“നമ്മുടെ ജീവിതത്തിലെ ഏറ്റം സാധാരണമായ സാഹചര്യങ്ങളിൽ ദൈവം മറഞ്ഞിരിക്കുന്നു. അസാധാരണമായ സംഭവങ്ങളിലല്ല, മറിച്ച് ദൈനംദിന കാര്യങ്ങളിലാണ് അവിടന്ന് ആഗതനാകുന്നത്: അതായത്, അനുദിന തൊഴിൽ, ഒരു സാധാരണ
കൂടിക്കാഴ്ച, ആവശ്യത്തിലിരിക്കുന്ന ഒരാൾ എന്നിവയിൽ... നമ്മെ വിളിക്കുകയും നമ്മുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന കർത്താവ് അവിടെയുണ്ട്. #ആഗമനം”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്,
പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Dio si nasconde nelle situazioni comuni della nostra vita. Non viene in eventi straordinari, ma nelle cose di ogni giorno: il lavoro quotidiano, un incontro casuale, una persona che ha
bisogno… Proprio lì c’è il Signore che ci chiama e ispira le nostre azioni. #Avvento
EN: God conceals himself in the most ordinary situations of our lives. He does not come in extraordinary events, but in everyday things: our daily work, a chance encounter, someone in
need... That's where the Lord is, who calls to us and inspires our actions. #Advent
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: